മുളന്തുരുത്തിയിൽ വൻ കഞ്ചാവ് വേട്ട; രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ

കൊച്ചി: മുളന്തുരുത്തിയിൽ 20 കിലോ കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗാൾ ബംനാബാദ് സ്വദേശികളായ നൂർ ഇസ്‌ലാം (19), റബുയിൽ ഷേഖ് (22) എന്നിവരെയാണ് മുളന്തുരുത്തി പോലീസ് പിടികൂടിയത്.തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് ബാഗിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. ബംഗാളിൽ നിന്നും ട്രെയിൻ മാർഗ്ഗമാണ് ഇവർ കഞ്ചാവ് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. മുളന്തുരുത്തിയും പരിസര പ്രദേശങ്ങളിലും വിൽപന നടത്തുന്നതിനായാണ് ഇത്രയും അധികം കഞ്ചാവ് എത്തിച്ചതെന്നാണ് പ്രാഥമിക വിവരം. പ്രതികൾക്ക് കഞ്ചാവ് കൈമാറിയ ഉറവിടം കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *