യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടിയെ ഡോണൾഡ് ട്രംപ് പുറത്താക്കി; പകരം ടോഡ് ബ്ലാഞ്ച്

വാഷിംഗ്ടൺ: അമേരിക്കൻ അറ്റോർണി ജനറൽ പാം ബോണ്ടിയെ സ്ഥാനത്തുനിന്ന് നീക്കിയതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ബോണ്ടിയുടെ പ്രവർത്തനങ്ങളിൽ വൈറ്റ് ഹൗസിനുള്ളിലെ അതൃപ്തി വർധിച്ചതിനെത്തുടർന്നാണ് ഈ അപ്രതീക്ഷിത നടപടി. ട്രംപിന്റെ മുൻ പേഴ്സണൽ ലോയറും നിലവിൽ ഡെപ്യൂട്ടി അറ്റോർണി ജനറലുമായ ടോഡ് ബ്ലാഞ്ചിനെ താൽക്കാലിക അറ്റോർണി ജനറലായി നിയമിച്ചു.

ഫിനാൻഷ്യറും കുറ്റവാളിയുമായിരുന്ന ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട അന്വേഷണ ഫയലുകൾ കൈകാര്യം ചെയ്യുന്നതിൽ ബോണ്ടി പരാജയപ്പെട്ടുവെന്നതാണ് പ്രധാന ആരോപണം. കൂടാതെ, ട്രംപിന്റെ രാഷ്ട്രീയ എതിരാളികൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നില്ലെന്ന പരാതിയും വൈറ്റ് ഹൗസിനുണ്ടായിരുന്നു.

ടോഡ് ബ്ലാഞ്ചിന്റെ നേതൃത്വത്തിൽ നീതിന്യായ വകുപ്പിൽ വരും ദിവസങ്ങളിൽ കൂടുതൽ അഴിച്ചുപണികൾ ഉണ്ടാകുമെന്നാണ് സൂചന. ഒരു മാസത്തിനുള്ളിൽ പാം ബോണ്ടി സ്ഥാനമൊഴിയുകയും ടോഡ് ബ്ലാഞ്ച് ചുമതലയേൽക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *