ടെഹ്‌റാൻ: ഇറാനുമായുള്ള സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കൻ യുദ്ധവിമാനം ഇറാനിൽ തകർന്നു വീണു. വിമാനത്തിൽ നിന്ന് സ്വയം ഇജക്റ്റ് (Eject) ചെയ്ത് രക്ഷപ്പെട്ട പൈലറ്റിനായി തെക്കുപടിഞ്ഞാറൻ ഇറാനിലെ പർവ്വതപ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.
ഇറാനിലെ കോഹ്കിലുയേ ആൻഡ് ബോയർ-അഹമ്മദ് (Kohgiluyeh and Boyer-Ahmad) പ്രവിശ്യയിലാണ് വിമാനം തകർന്നത്.തങ്ങൾ ഒരു അമേരിക്കൻ എഫ്-35 (F-35) വിമാനം വെടിവെച്ചിട്ടതാണെന്ന് ഇറാൻ അവകാശപ്പെടുന്നുണ്ട്. എന്നാൽ, തകർന്ന അവശിഷ്ടങ്ങൾ പ്രാഥമികമായി പരിശോധിച്ച പ്രതിരോധ വിദഗ്ധർ ഇത് എഫ്-15ഇ (F-15E) വിഭാഗത്തിൽപ്പെട്ട വിമാനമാണെന്നാണ് വിലയിരുത്തുന്നത്.
പൈലറ്റ് ഇജക്റ്റ് ചെയ്ത് രക്ഷപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. പൈലറ്റിനെ കണ്ടെത്താനായി ഇറാൻ സൈന്യവും അമേരിക്കൻ ഹെലിക്ലോപ്റ്ററുകളും തിരച്ചിൽ നടത്തുന്നുണ്ട്. പൈലറ്റിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഇറാൻ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

