മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ ബി.എസ്.എഫ് ജവാൻ വെടിയേറ്റ് മരിച്ച കേസിൽ നിർണായക വഴിത്തിരിവ്. ജവാന്റെ ഭാര്യയും കാമുകനും മൂന്ന് കൂട്ടാളികളും പോലീസ് പിടിയിലായി. ബി.എസ്.എഫ് കോൺസ്റ്റബിളായ നൈൻ സിംഗിന്റെ (35) കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഭാര്യ കോമൾ, കാമുകൻ ഗുൽഷൻ എന്നിവരടക്കം അഞ്ചുപേരെ മീററ്റ് പോലീസ് അറസ്റ്റ് ചെയ്തത്.സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:കഴിഞ്ഞ മാർച്ച് 28-നാണ് മീററ്റിലെ ധൻപൂർ ഗ്രാമത്തിലുള്ള സ്വന്തം വീട്ടിൽ നൈൻ സിംഗിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പശ്ചിമ ബംഗാളിൽ ജോലി ചെയ്തിരുന്ന നൈൻ സിംഗ് മാർച്ച് ആറിനാണ് അവധിക്ക് നാട്ടിലെത്തിയത്. രാത്രി വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് ഇയാൾ വെടിയേറ്റു മരിച്ചത്.തുടക്കത്തിൽ അയൽവാസികൾക്കെതിരെയായിരുന്നു നൈൻ സിംഗിന്റെ പിതാവ് പരാതി നൽകിയിരുന്നത്. എന്നാൽ ദൃക്സാക്ഷികൾ ഇല്ലാത്തതിനാൽ ശാസ്ത്രീയ തെളിവുകളുടെയും ഫോൺ രേഖകളുടെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഭാര്യയിലേക്ക് സംശയം നീണ്ടത്.
ബി.എസ്.എഫ് ജവാൻ വെടിയേറ്റ് മരിച്ച സംഭവം: ഭാര്യയും കാമുകനും ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ

