ഇന്ത്യയുടെ ഊർജ്ജ പ്രതിസന്ധി പരിഹരിക്കാൻ റഷ്യ; കൂടുതൽ ഇന്ധന ലഭ്യത ഉറപ്പാക്കും

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങളെത്തുടർന്ന് ആഗോള ഊർജ്ജ വിപണിയിലുണ്ടായ അനിശ്ചിതത്വം പരിഹരിക്കാൻ ഇന്ത്യയ്ക്ക് സഹായവാഗ്ദാനവുമായി റഷ്യ. ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ഇന്ധന ആവശ്യങ്ങൾ നിറവേറ്റാൻ റഷ്യൻ കമ്പനികൾക്ക് സാധിക്കുമെന്ന് റഷ്യൻ ഉപപ്രധാനമന്ത്രി ഡെനിസ് മാന്ററോവ് വ്യക്തമാക്കി.

ക്രൂഡ് ഓയിൽ, ദ്രാവക രൂപത്തിലുള്ള പ്രകൃതിവാതകം (LNG) എന്നിവയുടെ വിതരണം ഇന്ത്യയിലേക്ക് വർദ്ധിപ്പിക്കാൻ റഷ്യ തയ്യാറാണെന്ന് അറിയിച്ചു. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം കാരണം വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങൾ മറികടക്കാൻ ഇത് ഇന്ത്യയെ സഹായിക്കും.

ഊർജ്ജ മേഖലയ്ക്ക് പുറമെ കൃഷി മേഖലയിലും റഷ്യ ഇന്ത്യയെ പിന്തുണയ്ക്കുന്നുണ്ട്. 2025 അവസാനത്തോടെ ഇന്ത്യയിലേക്കുള്ള വളം കയറ്റുമതിയിൽ 40 ശതമാനം വർദ്ധനവ് റഷ്യ രേഖപ്പെടുത്തി. വരും വർഷങ്ങളിലും ഇത് തുടരുമെന്ന് റഷ്യ ഉറപ്പുനൽകി.

കൂടംകുളം ആണവ നിലയത്തിലെ പുതിയ യൂണിറ്റുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട സഹകരണം തുടരുമെന്നും റഷ്യ അറിയിച്ചു.2030-ഓടെ ഇന്ത്യയും റഷ്യയും തമ്മിലുള്ള വാർഷിക വ്യാപാരം 100 ബില്യൺ ഡോളറിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരു രാജ്യങ്ങളും മുന്നോട്ട് നീങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *