ധാക്ക: ബംഗ്ലാദേശിൽ അഞ്ചാംപനി (Measles) പടർന്നുപിടിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ നൂറിലധികം കുട്ടികൾ രോഗബാധയെത്തുടർന്ന് മരണപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്.
കഴിഞ്ഞ മൂന്ന് ആഴ്ചകൾക്കുള്ളിൽ മാത്രം ഏകദേശം 98 കുട്ടികളെങ്കിലും അഞ്ചാംപനി ബാധിച്ച് മരിച്ചതായി സംശയിക്കുന്നു. മൊത്തം മരണസംഖ്യ 110 കടന്നതായും റിപ്പോർട്ടുകളുണ്ട്.ആറ് മാസത്തിനും അഞ്ച് വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളിലാണ് രോഗം വൻതോതിൽ പടരുന്നത്. ഏകദേശം 6,400-ലധികം കുട്ടികളിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
തലസ്ഥാനമായ ധാക്ക, രാജഷാഹി, ചട്ടോഗ്രാം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 30 ഓളം പ്രദേശങ്ങളെ അതീവ ജാഗ്രതാ മേഖലകളായി തിരിച്ചിട്ടുണ്ട്.

