അഫ്ഗാനിസ്ഥാനിൽ കനത്ത പ്രളയവും ഉരുൾപൊട്ടലും: മരണസംഖ്യ 110 കടന്നു

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഏതാനും ദിവസങ്ങളായി തുടരുന്ന കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 110 ആയി ഉയർന്നു. രാജ്യത്തെ പല പ്രവിശ്യകളിലും ജനജീവിതം പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണെന്ന് ദുരന്തനിവാരണ മന്ത്രാലയം അറിയിച്ചു.

പ്രളയത്തിൽപ്പെട്ട് നൂറിലധികം പേർക്ക് പരിക്കേറ്റു. ഏകദേശം 1,500-ലധികം വീടുകൾ പൂർണ്ണമായോ ഭാഗികമായോ തകർന്നു. ആയിരക്കണക്കിന് ഏക്കർ കൃഷിഭൂമി നശിക്കുകയും നിരവധി കന്നുകാലികൾ ചാവുകയും ചെയ്തിട്ടുണ്ട്.വടക്കൻ പ്രവിശ്യകളായ ഫര്യാബ്, സരിപുൽ, കിഴക്കൻ പ്രവിശ്യയായ നംഗർഹാർ എന്നിവിടങ്ങളിലാണ് പ്രകൃതിക്ഷോഭം ഏറ്റവും കൂടുതൽ നാശം വിതച്ചത്. റോഡുകളും പാലങ്ങളും തകർന്നതോടെ പല ഗ്രാമങ്ങളും ഒറ്റപ്പെട്ട നിലയിലാണ്.

ഇതിനകം തന്നെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അഫ്ഗാനിസ്ഥാനിൽ പ്രളയം സ്ഥിതി കൂടുതൽ വഷളാക്കിയിട്ടുണ്ട്. ഭക്ഷണത്തിനും കുടിവെള്ളത്തിനും മരുന്നിനും കടുത്ത ക്ഷാമമാണ് ദുരിതബാധിത പ്രദേശങ്ങളിൽ അനുഭവപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *