ഹോർമുസ് കടലിടുക്കിൽ ബദൽ പാതകൾ പ്രഖ്യാപിച്ച് ഇറാൻ; കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ നടപടി

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയ്ക്കിടെ ആഗോള വ്യാപാരത്തിന് നിർണ്ണായകമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി ഇറാൻ പുതിയ ബദൽ പാതകൾ പ്രഖ്യാപിച്ചു. വെടിനിർത്തൽ ചർച്ചകളുടെ ഭാഗമായി കടലിടുക്ക് വീണ്ടും തുറന്നുകൊടുക്കുമെന്ന് ഉറപ്പുനൽകിയ ഇറാൻ വിപ്ലവ ഗാർഡ് (IRGC), സമുദ്ര മൈനുകൾ മൂലമുള്ള അപകടം ഒഴിവാക്കാനാണ് പുതിയ ഗതാഗത റൂട്ടുകൾ നിശ്ചയിച്ചിരിക്കുന്നത്.നിലവിൽ ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിച്ചിട്ടുള്ളതിനാൽ, കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ ഇറാനിയൻ നേവി പ്രത്യേക ട്രാൻസിറ്റ് റൂട്ടുകൾ അടയാളപ്പെടുത്തിയിട്ടുണ്ട്. ഈ പാതകളിലൂടെ കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ സാധിക്കുമെന്ന് ഐ.ആർ.ജി.സി വ്യക്തമാക്കി.

ലെബനനിൽ ഇസ്രായേൽ വെടിനിർത്തൽ ലംഘനം നടത്തിയെന്ന് ആരോപിച്ച് ഇറാൻ കഴിഞ്ഞ ദിവസം ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ഇത് ആഗോള വിപണിയിൽ എണ്ണവില വർധിക്കാൻ കാരണമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *