ഹൃദയാഘാതം: പ്രശസ്ത ഗായിക ആശാ ഭോസ്‌ലെ ആശുപത്രിയിൽ

മുംബൈ: ഹൃദയാഘാതത്തെ തുടർന്ന് പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്‌ലെയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ചയാണ് താരത്തെ ആശുപത്രിയിൽ എത്തിച്ചത്. നിലവിൽ ഐസിയുവിലെ എമർജൻസി മെഡിക്കൽ സർവീസസ് യൂണിറ്റിൽ ചികിത്സയിലാണ് അവർ.കഴിഞ്ഞ ഏതാനും മാസങ്ങളായി 92 വയസ്സുകാരിയായ ആശാ ഭോസ്‌ലെ പലവിധ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം, അവരുടെ ആരോഗ്യനിലയെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ കുടുംബാംഗങ്ങൾ ഇതുവരെ തയ്യാറായിട്ടില്ല.ഇന്ത്യൻ സംഗീത ലോകത്തെ ഇതിഹാസ താരമായ ആശാ ഭോസ്‌ലെയെ രാജ്യം 2000-ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡും 2008-ൽ പത്മവിഭൂഷണും നൽകി ആദരിച്ചിട്ടുണ്ട്. പ്രിയ ഗായിക എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന പ്രാർത്ഥനയിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *