നിതിൻ രാജിന്റെ കുടുംബത്തിന് പ്രതിപക്ഷ നേതാവ് വീട് നിർമ്മിച്ച് നൽകും; അഞ്ച് ലക്ഷം രൂപ ഇന്ന് കൈമാറും

കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ അകാല വിയോഗത്തെത്തുടർന്ന് സങ്കടത്തിലായ കുടുംബത്തിന് കൈത്താങ്ങുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വാടകവീട്ടിൽ കഴിയുന്ന നിതിൻ രാജിന്റെ കുടുംബത്തിന് സ്വന്തമായി വീട് നിർമ്മിച്ച് നൽകുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു.കുടുംബത്തിന്റെ പ്രാഥമിക ആവശ്യങ്ങൾക്കായി അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു.

നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, ഈ വിഷയത്തിൽ കുടുംബത്തിന് ആവശ്യമായ എല്ലാ നിയമസഹായവും ഉറപ്പാക്കുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. കോളേജ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ പീഡനമാണ് മരണകാരണമെന്ന കുടുംബത്തിന്റെ പരാതി ഗൗരവകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മകന്റെ പഠനത്തിനായി വലിയ കടബാധ്യതകൾ നേരിടുന്ന ആ കുടുംബത്തിന് വലിയ ആശ്വാസമാണ് പ്രതിപക്ഷ നേതാവിന്റെ ഈ പ്രഖ്യാപനം.

Leave a Reply

Your email address will not be published. Required fields are marked *