തലയണയ്ക്കടിയിൽ പാമ്പ്; എട്ടുവയസുകാരന് ദാരുണാന്ത്യം

തൃശൂർ: പാമ്പുകടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം. തൃശൂർ കോടാലിക്ക് സമീപം കാവുങ്ങൽ സ്വദേശികളായ സിൽജോ–ജോൺസി ദമ്പതികളുടെ മകൻ ആൾ ജോയാണ് മരിച്ചത്

ഇന്ന് പുലർച്ചെയാണ് സംഭവം. കുട്ടികൾക്ക് ആദ്യം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഭക്ഷ്യവിഷബാധയാണെന്ന് മാതാപിതാക്കൾ കരുതിയിരുന്നു. എന്നാൽ രാവിലെ ആൾ ജോ അബോധാവസ്ഥയിലായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിൽ കുട്ടികൾ കിടന്നിരുന്ന തലയണയുടെ അടിയിൽ നിന്ന് പാമ്പിനെ കണ്ടെത്തുകയായിരുന്നു. ഇരുവരുടെയും ശരീരത്തിൽ പാമ്പ് കടിയേറ്റതിന്‍റെ അടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ട്

മരിച്ച കുട്ടിയുടെ സഹോദരൻ അനോഷ് (10) ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പാണ് കടിച്ചതെന്ന് റിപ്പോർട്ടുണ്ട്. ആൾ ജോയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *