ഇറാനും അമേരിക്കയും തമ്മിലുള്ള രണ്ടാംഘട്ട സമാധാന ചര്‍ച്ചകളെ ചുറ്റിപ്പറ്റി അനിശ്ചിതത്വം തുടരുന്നതിനിടെ, ഇറാന്റെ ഉയർന്നതല നയതന്ത്ര പ്രതിനിധി സംഘം പാകിസ്ഥാനിലേക്ക് യാത്രതിരിച്ചതായി റിപ്പോർട്ട്.പാകിസ്ഥാൻ ഇടനിലക്കാരനായി പ്രവർത്തിക്കുന്ന സാഹചര്യത്തിൽ, ഈ സന്ദർശനം ഭാവിയിലെ ചര്‍ച്ചകൾക്ക് വഴിയൊരുക്കാമെന്നാണ് വിലയിരുത്തൽ. എന്നാൽ നിലവിൽ അമേരിക്കയുമായി നേരിട്ടുള്ള ചര്‍ച്ചകൾ നടത്താനുള്ള പദ്ധതിയില്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.
മുന്‍പ് നടന്ന ആദ്യഘട്ട ചര്‍ച്ചകൾ യാതൊരു ധാരണയും ഉണ്ടാകാതെ അവസാനിച്ചതിനെ തുടർന്ന് രണ്ടാംഘട്ട ചര്‍ച്ചകൾ നടക്കുമോയെന്ന കാര്യത്തിൽ തന്നെ സംശയം നിലനിൽക്കുന്നു. കൂടാതെ അമേരിക്കയുടെ നാവിക ഉപരോധവും മറ്റ് നിബന്ധനകളും ചര്‍ച്ചകൾക്ക് പ്രധാന തടസ്സങ്ങളാണെന്ന് ഇറാൻ ആരോപിക്കുന്നു
അതേസമയം, അമേരിക്ക ചര്‍ച്ചകൾ തുടരാൻ തയ്യാറാണെന്നും പാകിസ്ഥാനിലൂടെ പരോക്ഷ നയതന്ത്ര ഇടപെടലുകൾ തുടരുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ ഈ നീക്കങ്ങൾ ഏറെ ശ്രദ്ധേയമാണ്

