ഇസ്രായേൽ–ലെബനൻ വെടിനിർത്തൽ മൂന്ന് ആഴ്ച കൂടി നീട്ടി

ഇസ്രായേലും ലെബനനും തമ്മിലുള്ള വെടിനിർത്തൽ കരാർ മൂന്ന് ആഴ്ചക്കു കൂടി നീട്ടിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. വാഷിംഗ്ടണിൽ നടന്ന ഉന്നതതല ചർച്ചകൾക്ക് പിന്നാലെയാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്.

മുന്‍പ് 10 ദിവസത്തേക്കാണ് വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നത്. ഈ കാലയളവിൽ സമാധാന ചര്‍ച്ചകൾക്ക് അവസരം നൽകുന്നതിനായി കരാർ നീട്ടിയതാണെന്ന് അമേരിക്ക വ്യക്തമാക്കി

ഇസ്രായേൽ, ലെബനൻ പ്രതിനിധികളും അമേരിക്കൻ ഉദ്യോഗസ്ഥരും പങ്കെടുത്ത വൈറ്റ് ഹൗസ് ചര്‍ച്ചകളിൽ ദീർഘകാല സമാധാനത്തിന് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം എടുത്തത്. അടുത്ത ഘട്ടത്തിൽ ഇരുരാജ്യ നേതാക്കളുമായി കൂടുതൽ ചര്‍ച്ചകൾ നടത്താനും പദ്ധതിയുണ്ടെന്ന് ട്രംപ് പറഞ്ഞു

അതേസമയം, വെടിനിർത്തൽ നീട്ടിയിട്ടും അതിർത്തി പ്രദേശങ്ങളിൽ ഇടയ്ക്കിടെ സംഘർഷങ്ങൾ തുടരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഹിസ്ബുള്ള ഈ കരാറിനെ വിമർശിക്കുകയും ചില പ്രദേശങ്ങളിൽ ഏറ്റുമുട്ടലുകൾ തുടരുന്നതായും വിവരമുണ്ട്

Leave a Reply

Your email address will not be published. Required fields are marked *