ഷൂട്ടിംഗിൽ ഇന്ത്യയ്ക്ക് സ്വർണം; ശാംഭവി–ദിവ്യാൻഷു ടീമിന്റെ ലോക റെക്കോർഡ് നേട്ടം

കെയ്‌റോയിൽ നടന്ന ഐഎസ്എസ്എഫ് ജൂനിയർ വേൾഡ് കപ്പിൽ ഇന്ത്യയ്ക്ക് സ്വർണമെഡൽ നേടി ശാംഭവി ക്ഷീർസാഗർ–ദിവ്യാൻഷു ദേവാങൻ കൂട്ടുകെട്ട്. 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ടീം ഇനത്തിലാണ് ഈ നേട്ടം.

499.9 എന്ന ലോക റെക്കോർഡ് സ്കോറോടെയാണ് ഇന്ത്യൻ കൂട്ടുകെട്ട് സ്വർണം സ്വന്തമാക്കിയത്. ഫൈനലിൽ ചൈനീസ് തായ്‌പേയ് ടീമിനെ മറികടന്നാണ് ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്.മത്സരത്തിന് മുമ്പുള്ള യോഗ്യതാ റൗണ്ടിലും ഈ ജോഡി 632.0 എന്ന മികച്ച സ്കോറോടെ ഒന്നാം സ്ഥാനത്തായിരുന്നു

ഈ വിജയത്തോടെ കെയ്‌റോ വേൾഡ് കപ്പിൽ ഇന്ത്യയുടെ സ്വർണ്ണ നേട്ടം നാലായി ഉയർന്നു. ആകെ മെഡൽ പട്ടികയിൽ ഇന്ത്യ നാല് സ്വർണം, അഞ്ച് വെള്ളി, മൂന്ന് വെങ്കലം ഉൾപ്പെടെ 12 മെഡലുകളോടെ മുന്നിലാണ്.അതേസമയം, 25 മീറ്റർ റാപിഡ് ഫയർ പിസ്റ്റൾ ഇനത്തിൽ ഇന്ത്യയുടെ സമീർ ഫൈനലിലെത്തിയെങ്കിലും ഏഴാം സ്ഥാനത്താണ് മത്സരമവസാനിപ്പിച്ചത്

Leave a Reply

Your email address will not be published. Required fields are marked *