2038-ലെ ഏഷ്യൻ ഗെയിംസ് സംഘടിപ്പിക്കാൻ ഇന്ത്യ താൽപര്യം പ്രകടിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (IOA) ഔദ്യോഗികമായി ‘എക്സ്പ്രഷൻ ഓഫ് ഇന്ററെസ്റ്റ്’ സമർപ്പിച്ചതായി റിപ്പോർട്ട്.ഈ വിഷയത്തിൽ ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ (OCA) യോഗത്തിൽ ചർച്ച നടന്നതായും, ഇന്ത്യയുടെ അപേക്ഷ പരിഗണനയിൽ തുടരുകയാണെന്നും അറിയുന്നു.
അഹമ്മദാബാദ് നഗരത്തെ പ്രധാന വേദിയായി പരിഗണിച്ചാണ് ഇന്ത്യയുടെ നിർദ്ദേശമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രാജ്യത്തെ ആഗോള കായിക കേന്ദ്രമാക്കി ഉയർത്താനുള്ള ദീർഘകാല പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം.ഇന്ത്യ ഇതിനുമുമ്പ് 1951-ലും 1982-ലും ഏഷ്യൻ ഗെയിംസ് സംഘടിപ്പിച്ചിട്ടുണ്ടെന്നും, ഈ ബിഡ് വിജയിച്ചാൽ മൂന്നാം തവണയും ഈ മഹായോഗം ഇന്ത്യയിലെത്തും
2026 (ജപ്പാൻ), 2030 (ദോഹ), 2034 (റിയാദ്) എന്നീ എഡിഷനുകൾ ഇതിനകം തീരുമാനമായ സാഹചര്യത്തിൽ 2038 ഗെയിംസിനാണ് ഇപ്പോൾ മത്സരമുണ്ടാകുന്നത്.കൂടാതെ 2036 ഒളിമ്പിക് ഗെയിംസ് ഉൾപ്പെടെ വിവിധ അന്താരാഷ്ട്ര കായിക മേളകൾ സംഘടിപ്പിക്കാൻ ഇന്ത്യ ശ്രമം ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ നീക്കം ശ്രദ്ധ നേടുന്നത്.

