അമേരിക്ക: റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നത് ഗുണകരമാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഭിപ്രായപ്പെട്ടു. എന്നാൽ പുടിൻ പങ്കെടുക്കുമോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.
അമേരിക്കയിൽ നടക്കാനിരിക്കുന്ന G20 സമ്മിറ്റ് ഉച്ചകോടിയിലേക്ക് റഷ്യയെ ക്ഷണിക്കുമെന്ന് യുഎസ് ഭരണകൂടം അറിയിച്ചു. ജി20 അംഗരാജ്യമായതിനാൽ റഷ്യയുടെ പങ്കാളിത്തം സ്വാഭാവികമാണെന്നും അധികൃതർ വ്യക്തമാക്കി.
ലോക പ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാ രാജ്യങ്ങളുമായും സംവദിക്കേണ്ടതുണ്ടെന്ന് ട്രംപ് പറഞ്ഞു. ഈ സാഹചര്യത്തിൽ പുടിന്റെ സാന്നിധ്യം സഹായകരമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, പുടിൻ നേരിട്ട് പങ്കെടുക്കാൻ സാധ്യത കുറവാണെന്ന സംശയവും ട്രംപ് പ്രകടിപ്പിച്ചു.
പുടിൻ പങ്കെടുക്കുന്നതിനെ കുറിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ക്രെംലിൻ അറിയിച്ചു. ആവശ്യമെങ്കിൽ പുടിൻ സ്വയം പങ്കെടുക്കുകയോ മറ്റൊരു പ്രതിനിധിയെ അയക്കുകയോ ചെയ്യാമെന്നും അവർ വ്യക്തമാക്കി.

