ഹോസ്റ്റലിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; പ്രതി പിടിയിൽ

ഭുവനേശ്വർ: ഒഡീഷയിലെ ഭുവനേശ്വറിൽ വനിതാ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി എംബിഎ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

ഗംഗാപദ സ്വദേശിയായ 67-കാരൻ ദീപക് പ്രധാൻ ആണ് പിടിയിലായത്. പലചരക്ക് വ്യാപാരിയായ ഇയാൾ ഏപ്രിൽ 24-നാണ് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി ഛത്തീസ്ഗഡ് സ്വദേശിനിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.

പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

അതേസമയം, സുരക്ഷാ സംവിധാനങ്ങളുള്ള വനിതാ ഹോസ്റ്റലിൽ പുറത്തുനിന്ന് ഒരാൾ എങ്ങനെ പ്രവേശിച്ചു എന്നതടക്കം സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *