ചരിത്ര നേട്ടം; 5000 റൺസ് ക്ലബ്ബിൽ സഞ്ജു

ചെന്നൈ: ഐപിഎല്ലിൽ മലയാളി താരം സഞ്ജു സാംസൺ 5000 റൺസ് നേട്ടത്തിലെത്തി ചരിത്രത്തിലേക്ക്. ഗുജറാത്തിനെതിരായ മത്സരത്തിനിടെയാണ് താരം ഈ മൈൽസ്റ്റോൺ സ്വന്തമാക്കിയത്.

മത്സരത്തിനിടെ കാഗിസോ റബാഡക്കെതിരെ ബൗണ്ടറി നേടി സഞ്ജു 5000 റൺസ് പിന്നിട്ടു. ഇതോടെ ഐപിഎൽ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിച്ച താരങ്ങളിൽ ഒരാളായി സഞ്ജു മാറി.

ഈ നേട്ടത്തോടെ എബി ഡി വില്ലിയേഴ്സ്, ഡേവിഡ് വാർണർ എന്നിവരെ ഉൾപ്പെടുന്ന പ്രമുഖ താരങ്ങളുടെ പട്ടികയിലേക്കാണ് സഞ്ജു ഇടം നേടിയിരിക്കുന്നത്. വളരെ കുറഞ്ഞ പന്തുകളിൽ 5000 റൺസ് പിന്നിട്ട താരങ്ങളിലൊരാളായും സഞ്ജു ശ്രദ്ധേയനായി.

സ്ഥിരതയാർന്ന പ്രകടനമാണ് സഞ്ജുവിനെ ഈ നേട്ടത്തിലെത്തിച്ചതെന്ന് വിലയിരുത്തപ്പെടുന്നു. ഐപിഎല്ലിൽ തുടർച്ചയായി മികച്ച ഫോമിൽ തുടരുന്ന താരം ടീമിന് നിർണായക സംഭാവനകൾ നൽകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *