ഡൽഹി മദ്യനയക്കേസ്: കെജ്രിവാൾ ഹാജരാകില്ലെന്ന് അറിയിപ്പ്

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയുടെ ബെഞ്ച് മുൻപാകെ ഇനി ഹാജരാകില്ലെന്ന് ആം ആദ്മി പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ അറിയിച്ചു. വ്യക്തിപരമായും അഭിഭാഷകരുടെ മുഖേനയും വിചാരണയിൽ പങ്കെടുക്കില്ലെന്ന നിലപാട് അദ്ദേഹം കോടതിയെ എഴുതി അറിയിച്ചിരിക്കുകയാണ്.കേസിൽ നീതി ലഭിക്കുമെന്ന വിശ്വാസം നഷ്ടപ്പെട്ടതായി കെജ്രിവാൾ കത്തിൽ വ്യക്തമാക്കി. ജഡ്ജിയുടെ നിഷ്പക്ഷതയെ കുറിച്ച് സംശയം പ്രകടിപ്പിച്ചും ‘സത്യാഗ്രഹ’ നിലപാട് സ്വീകരിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു.ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയെ കേസിൽ നിന്ന് മാറ്റണമെന്ന കെജ്രിവാളിന്റെ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് വിചാരണയിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനം.ഡൽഹി സർക്കാരിന്റെ 2021–22 മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിലാണ് കേസ് തുടരുന്നത്. കേസിൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ നടപടികളും ഹൈക്കോടതി പരിഗണിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *