ആം ആദ്മി പാർട്ടി എംപിമാർ ബിജെപിയിലേക്ക് ലയിച്ചു; രാജ്യസഭ ചെയർമാൻ അംഗീകാരം

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിലെ ഏഴ് രാജ്യസഭാ എംപിമാർ ബിജെപിയിലേക്ക് ലയിച്ചതിന് രാജ്യസഭ ചെയർമാൻ സി.പി. രാധാകൃഷ്ണൻ അംഗീകാരം നൽകി. ഇതോടെ രാജ്യസഭയിലെ ബിജെപിയുടെ ശക്തി വർധിക്കുകയും ആം ആദ്മി പാർട്ടിയുടെ അംഗസംഖ്യ ഗണ്യമായി കുറയുകയും ചെയ്തു

റാഘവ് ചദ്ദ, അശോക് മിത്തൽ, ഹർഭജൻ സിംഗ്, സന്ദീപ് പാഥക്, വിക്രംജിത് സാഹ്നി, സ്വാതി മാലിവാൾ, രാജീന്ദർ ഗുപ്ത എന്നിവർ ഉൾപ്പെടുന്ന ഏഴ് എംപിമാരാണ് ബിജെപിയിലേക്ക് ചേർന്നത്. ഇവരുടെ ലയനാവശ്യത്തിന് ചെയർമാൻ അംഗീകാരം നൽകിയതോടെ അവർ ഔദ്യോഗികമായി ബിജെപി അംഗങ്ങളായി

ലയനത്തെ തുടർന്ന് 245 അംഗ രാജ്യസഭയിൽ ബിജെപിയുടെ അംഗസംഖ്യ 113 ആയി ഉയർന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതോടെ എൻഡിഎ സഖ്യത്തിന്റെയും ആധിപത്യം കൂടുതൽ ശക്തിപ്പെട്ടിട്ടുണ്ട്

സംഭവം ആം ആദ്മി പാർട്ടിക്ക് വലിയ തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു. ലയനത്തെതിരെ പാർട്ടി നേതാക്കൾ വിമർശനവുമായി രംഗത്തെത്തിയതോടൊപ്പം, എംപിമാരുടെ നടപടി രാഷ്ട്രീയപരമായി വിവാദങ്ങൾക്കും വഴിവച്ചിരിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *