പോർട്ട് അഡലെയ്ഡിൽ സൾഫർ തീപിടിത്തം; വിഷപുക പടരുന്നു, അടിയന്തര ഒഴിപ്പിക്കൽ നിർദേശം

അഡലെയ്ഡ്: പോർട്ട് അഡലെയ്ഡിൽ സൾഫർ കത്തിയുണ്ടായ വൻ തീപിടിത്തത്തെ തുടർന്ന് പ്രദേശത്ത് വിഷപുക പടരുന്നു. അപകടത്തെ തുടർന്ന് മൂണ്ട റോഡിൽനിന്ന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ളവർ ഉടൻ ഒഴിഞ്ഞുപോകണമെന്ന് അടിയന്തര സേവന വിഭാഗം നിർദേശം നൽകി.

കത്തലിൽ നിന്നുയരുന്ന വിഷപുക തെക്ക്-തെക്ക് കിഴക്ക് ദിശയിലേക്കാണ് നീങ്ങുന്നത്. പ്രദേശവാസികളും പൊതുജനങ്ങളും ഈ പ്രദേശം പൂർണ്ണമായും ഒഴിവാക്കണമെന്ന് അധികൃതർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംഭവത്തിൽ പുക ശ്വസിച്ച് അസ്വസ്ഥത പ്രകടിപ്പിച്ച ഒരാളെ റോയൽ അഡലെയ്ഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏരിയൽ, ഹാസ്മാറ്റ് വാഹനങ്ങൾ ഉൾപ്പെടെ ഏകദേശം 15 അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്. വൻ തോതിൽ വിഷപുക പടരുന്നത് പ്രാദേശികവാസികളിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *