ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹാപ്പൂർ ജില്ലയിലുള്ള ഒരു ജ്യൂസ് നിർമ്മാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു. ഫാക്ടറിയിലെ സ്റ്റീമർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.
കമ്പനിയിലെ ജോലിക്കാരായ മൻജീത്, ബാബുലാൽ എന്നിവരാണ് അപകടത്തിൽ മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഫാക്ടറിക്ക് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. സ്റ്റീമർ പൊട്ടിത്തെറിക്കാനുണ്ടായ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചു.
സംഭവസ്ഥലത്തെത്തിയ പോലീസ് സംഘവും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി. ഫാക്ടറിയുടെ പ്രവർത്തനത്തിൽ സുരക്ഷാ വീഴ്ചകളുണ്ടായിട്ടുണ്ടോ എന്ന കാര്യവും അധികൃതർ പരിശോധിച്ചുവരികയാണ്. പരിക്കേറ്റ മറ്റ് തൊഴിലാളികളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

