നിഹാല ഫാത്തിമ എവിടെ? ഒൻപതാം ക്ലാസുകാരിയെ കാണാതായിട്ട് ദിവസങ്ങൾ; കണ്ടെത്താനാകാതെ പോലീസ്

കൊച്ചി: എറണാകുളം കരിമുകൾ സ്വദേശിയായ പതിനാലുകാരി നിഹാല ഫാത്തിമയെ കാണാതായിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും കുട്ടിയെ കണ്ടെത്താനാകാതെ പോലീസ്. കരിമുകൾ സ്വദേശി അഫ്സലിന്റെ മകളായ നിഹാലയെ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് വീട്ടിൽ നിന്നും കാണാതായത്.വീട്ടിൽ മാതാവുമായി ഉണ്ടായ ചെറിയ തർക്കത്തിന് പിന്നാലെ പെൺകുട്ടി ബാഗുമായി ഇറങ്ങിപ്പോകുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

കുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ അമ്പലമേട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസിന്റെ നേതൃത്വത്തിൽ ഊർജിതമായ അന്വേഷണം നടന്നുവരികയാണ്.റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.

കുട്ടി കൊച്ചി നഗരത്തിലെ ചില ഭാഗങ്ങളിലൂടെ സഞ്ചരിച്ചതായി സൂചനകൾ ലഭിച്ചിട്ടുണ്ടെങ്കിലും കൃത്യമായ സ്ഥലം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കുട്ടിയുടെ സുഹൃത്തുക്കളെയും മറ്റ് ബന്ധുക്കളെയും കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അല്ലെങ്കിൽ അമ്പലമേട് പോലീസിനെയോ വിവരം അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലേക്കും കുട്ടിയുടെ വിവരങ്ങൾ കൈമാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *