ഉപതെരഞ്ഞെടുപ്പ്: ബിജെപിക്കു നേട്ടം

ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലായി നടന്ന എട്ട് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റം നേടി. മഹാരാഷ്ട്ര, ഗുജറാത്ത്, നാഗാലാൻഡ്, ത്രിപുര എന്നിവിടങ്ങളിലെ ചില മണ്ഡലങ്ങളിൽ പാർട്ടി വിജയം സ്വന്തമാക്കി.

മഹാരാഷ്ട്രയിലെ റാഹുരി മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി അക്ഷയ് ശിവാജി റാവുകാർദിലെ ഏകദേശം 1.12 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഗുജറാത്തിലെ ഉംറേത്, നാഗാലാൻഡിലെ കോറിദാംഗ്, ത്രിപുരയിലെ ധർമ്മനഗർ മണ്ഡലങ്ങളിലും ബിജെപി വിജയിച്ചു.

അതേസമയം, കര്‍ണാടകയിലെ രണ്ട് മണ്ഡലങ്ങളിൽ കോൺഗ്രസ് വിജയം നേടി. ബാഗൽകോട്ടിൽ ഉമേഷ് ഹുള്ളപ്പ മേട്ടി 22,332 വോട്ടിനും ദാവനഗെരെ സൗത്ത് മണ്ഡലത്തിൽ സമർത്ഥി ഷാമനൂർ മല്ലികാർജുനയും വിജയിച്ചു. ഇരു മണ്ഡലങ്ങളിലും ബിജെപി സ്ഥാനാർഥികളെ കോൺഗ്രസ് പരാജയപ്പെടുത്തി.

മഹാരാഷ്ട്രയിലെ ബാരാമതി മണ്ഡലത്തിൽ ഉപമുഖ്യമന്ത്രി സുനേത്ര പവാർ 2.18 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചതും ശ്രദ്ധേയമാണ്.

ആകെ കണക്കിൽ വിവിധ സംസ്ഥാനങ്ങളിലായി നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടമുണ്ടായതായി ഫലങ്ങൾ സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *