മമതാ ബാനർജിയുടെ വസതിക്ക് കർശന സുരക്ഷ

കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ കൊൽക്കത്തയിലെ കലിഘട്ട് വസതിക്ക് ചുറ്റും സുരക്ഷ ശക്തമാക്കി. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് രാഷ്ട്രീയ ആവേശം ഉയർന്ന സാഹചര്യത്തിലാണ് നടപടി.വസതിക്ക് സമീപം ചിലർ മുദ്രാവാക്യം വിളിച്ച സംഭവത്തെ തുടർന്ന് നിയമ-സമാധാന നില നിലനിർത്തുന്നതിനായി അധിക സുരക്ഷാസേന വിന്യസിച്ചതായി അധികൃതർ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരമാണ് സുരക്ഷ കർശനമാക്കിയതെന്നും റിപ്പോർട്ടുണ്ട്.

അതേസമയം, മുഖ്യമന്ത്രിയുടെ വസതിയോടൊപ്പം സംസ്ഥാന സെക്രട്ടേറിയറ്റായ ‘നബന്ന’യിലും സുരക്ഷ ശക്തമാക്കി. ഔദ്യോഗിക രേഖകൾ സംരക്ഷിക്കുന്നതിനും അനധികൃത പ്രവേശനം തടയുന്നതിനുമായി പ്രത്യേക നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് ഫലങ്ങളെ തുടർന്ന് സംസ്ഥാനത്ത് സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയായാണ് ഈ സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തിയതെന്ന് വിലയിരുത്തപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *