ശബരിമല ഇടവമാസ പൂജ: പമ്പയിൽ ജലനിരപ്പ് ഉറപ്പാക്കാൻ കുള്ളാർ ഡാം തുറക്കുന്നു

പത്തനംതിട്ട: ശബരിമലയിലെ ഇടവമാസ പൂജകളോടനുബന്ധിച്ച് പമ്പ ത്രിവേണിയിൽ മതിയായ ജലനിരപ്പ് നിലനിർത്തുന്നതിനായി കുള്ളാർ ഡാം തുറക്കാൻ ഉത്തരവ്. മെയ് 14 മുതൽ 19 വരെയുള്ള ദിവസങ്ങളിലാണ് ഡാം തുറന്നുവിടുക. ഇതുസംബന്ധിച്ച് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനുമായ എസ്. പ്രേം കൃഷ്ണൻ കക്കാട് സീതത്തോട് കെ.എസ്.ഇ.ബി ഡാം സുരക്ഷാ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർക്ക് അനുമതി നൽകി.

മെയ് 19 വരെ പ്രതിദിനം 25,000 ഘനമീറ്റർ ജലം വീതമാണ് തുറന്നുവിടുന്നത്. ഇതേത്തുടർന്ന് പമ്പാനദിയിൽ അഞ്ച് സെന്റിമീറ്റർ വരെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. തീർത്ഥാടകർക്കും പമ്പാ സ്നാനത്തിനുമായി പുഴയിൽ ആവശ്യമായ വെള്ളം ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *