ട്രംപ് ഇന്ന് ചൈനയിൽ; ഷി ജിൻപിങ്ങുമായി നിർണായക ചർച്ചകൾ

ബെയ്ജിംഗ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് ചൈനയിലെത്തും. രണ്ടാം ഭരണകാലത്തിനിടെയുള്ള ട്രംപിന്റെ ആദ്യ ചൈന സന്ദർശനവും ഒമ്പത് വർഷത്തിനിടെ ഒരു അമേരിക്കൻ പ്രസിഡന്റിന്റെ ആദ്യ ചൈന സന്ദർശനവുമാണിത്.

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയിൽ ഇറാൻ സംഘർഷം, വ്യാപാര തീരുവ, ഉഭയകക്ഷി വ്യാപാര കരാർ തുടങ്ങിയ വിഷയങ്ങൾ പ്രധാനമായി ചർച്ചയാകും. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായാണ് ഇരു നേതാക്കളും തമ്മിലുള്ള ഔദ്യോഗിക ചർച്ചകൾ നടക്കുക.

ട്രംപ് അവസാനമായി ചൈന സന്ദർശിച്ചത് 2017-ലായിരുന്നു. പുതിയ സന്ദർശനം അമേരിക്ക-ചൈന ബന്ധത്തിലെ നിർണായക ഘട്ടമായാണ് വിലയിരുത്തപ്പെടുന്നത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും തായ്‌വാൻ വിഷയവും സാമ്പത്തിക തർക്കങ്ങളും ഇരുരാജ്യങ്ങൾ തമ്മിലുള്ള ചർച്ചകളിൽ പ്രധാന വിഷയങ്ങളാകുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *