മലയാളി അസോസിയേഷൻ കെയ്ൻസ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു; ജോസഫ് ചാണ്ടി പ്രസിഡന്റ്, സിമിനോ പി. ചാക്കോ സെക്രട്ടറി

കെയ്ൻസ്: ഓസ്‌ട്രേലിയയിലെ മലയാളി കൂട്ടായ്മയായ മലയാളി അസോസിയേഷൻ കെയ്ൻസിന്റെ (Malayali Association Cairns – MAC) 2026 – ’27 വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ജോസഫ് ചാണ്ടിയാണ് പുതിയ പ്രസിഡന്റ്. സിമിനോ പി. ചാക്കോ സെക്രട്ടറിയായും സന്ദീപ് നീലകണ്ഠ കുറുപ്പ് ട്രഷററായും ചുമതലയേറ്റു.

മറ്റ് പ്രധാന ഭാരവാഹികൾ:

  • ഷാജി ആന്റണി (വൈസ് പ്രസിഡന്റ്)
  • ജെറിൻ ജോസ് (ജോയിന്റ് സെക്രട്ടറി)
  • ജോജു വർഗീസ് (പബ്ലിക് റിലേഷൻ ഓഫീസർ)
  • നാദിയ മുഹമ്മദ് (മീഡിയ കോ-ഓർഡിനേറ്റർ & ഹോസ്പിറ്റാലിറ്റി കോ-ഓർഡിനേറ്റർ)
  • മനു ജോസഫ്, ലീന സുനിൽ, അനിൽ സരിഗ (കൾച്ചറൽ കോ-ഓർഡിനേറ്റർമാർ)
  • ജിബിൻ ഷാജി, അരുൺ ശങ്കർ (സ്പോർട്സ് കോ-ഓർഡിനേറ്റർമാർ)

കെയ്ൻസ് മേഖലയിലെ മലയാളി സമൂഹത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ പുരോഗതിക്കായി പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *