പെൻറിത് മലയാളി കൂട്ടായ്മയ്ക്ക് പുതിയ ഭാരവാഹികൾ; തോമസ് ജോൺ പ്രസിഡന്റ്, കിരൺ സജീവ് സെക്രട്ടറി

പെൻറിത്: ഓസ്‌ട്രേലിയയിലെ പ്രമുഖ മലയാളി പ്രാദേശിക സംഘടനയായ പെൻറിത് മലയാളി കൂട്ടായ്മയുടെ (Penrith Malayali Koottayma Inc.) 2026 – 2028 വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. തോമസ് ജോൺ ആണ് പുതിയ പ്രസിഡന്റ്. കിരൺ സജീവ് സെക്രട്ടറിയായും മനോജ് കുര്യൻ ട്രഷററായും ചുമതലയേറ്റു.

മറ്റ് ഭാരവാഹികളായി സതീഷ് കുമാർ (വൈസ് പ്രസിഡന്റ്), ജോമോൻ കുര്യൻ (പബ്ലിക് ഓഫീസർ), ജോജോ ഫ്രാൻസിസ് (ഇവന്റ് കോർഡിനേറ്റർ), ഹരിലാൽ വാമദേവൻ (മീഡിയ കോർഡിനേറ്റർ) എന്നിവരെയും തിരഞ്ഞെടുത്തു. 2007-ൽ പ്രവർത്തനം ആരംഭിച്ച സംഘടന, പെൻറിത് മേഖലയിലെ മലയാളി സമൂഹത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ ഒത്തുചേരലുകൾക്ക് നേതൃത്വം നൽകുന്നതിൽ മുൻപന്തിയിലാണ്. വരും വർഷങ്ങളിൽ കൂടുതൽ വിപുലമായ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് പുതിയ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *