ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഭുവൻ ചന്ദ്ര ഖണ്ഡൂരി അന്തരിച്ചു

ഡെറാഡൂൺ: ഭുവൻ ചന്ദ്ര ഖണ്ഡൂരി അന്തരിച്ചു. 92 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഡെറാഡൂണിലെ വസതിയിലായിരുന്നു അന്ത്യം.

ഇന്ത്യൻ സൈന്യത്തിൽ ലെഫ്റ്റനന്റ് ജനറലായിരുന്ന ഖണ്ഡൂരി പിന്നീട് രാഷ്ട്രീയത്തിലേക്ക് കടന്ന് അടൽ ബിഹാരി വാജ്പേയി മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയായും പ്രവർത്തിച്ചു. ഭാരതീയ ജനതാ പാർട്ടി നേതാവായിരുന്ന അദ്ദേഹം രണ്ട് തവണ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു.

സംസ്ഥാനത്ത് റോഡ് വികസനത്തിനും ഭരണപരിഷ്‌ക്കാരങ്ങൾക്കും മുൻഗണന നൽകിയ നേതാവെന്ന നിലയിലാണ് ഖണ്ഡൂരി ശ്രദ്ധിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ നിരവധി നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *