സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം; നാലംഗ സമിതി രൂപീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം തയ്യാറാക്കുന്നതിനായി നാലംഗ സമിതിയെ സർക്കാർ രൂപീകരിച്ചു. മുൻ ചീഫ് സെക്രട്ടറി കെ.എം. ചന്ദ്രശേഖർ അധ്യക്ഷനായ സമിതിയിൽ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ആണ് കൺവീനർ. ഡി. വീരമണി, ഡി. നാരായണ എന്നിവർ അംഗങ്ങളാണ്.

സംസ്ഥാനത്തിന്റെ പൊതുസാമ്പത്തിക സ്ഥിതി വിലയിരുത്തി എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം. തെരഞ്ഞെടുപ്പ് കാലത്ത് തന്നെ ധനസ്ഥിതിയെക്കുറിച്ച് ധവളപത്രം പുറത്തിറക്കുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു.

ധനസ്ഥിതി അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രി ധനവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. അതേസമയം, കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (KIIFB) മേധാവികളും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കിഫ്ബി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ ചുമതല വഹിക്കുന്ന മിനി ആന്റണിയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *