വയോജന ക്ഷേേമ വകുപ്പ് രൂപവത്കരിച്ച് സർക്കാർ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ വയോജനങ്ങളുടെ പ്രശ്നങ്ങൾക്കും ക്ഷേമ പ്രവർത്തനങ്ങൾക്കും പ്രത്യേക ശ്രദ്ധ നൽകുന്നതിനായി സർക്കാർ വയോജന ക്ഷേേമ വകുപ്പ് രൂപവത്കരിച്ചു. യു.ഡി.എഫ് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്ന പ്രത്യേക വയോജന ക്ഷേേമ വകുപ്പ് രൂപീകരണത്തിനാണ് സർക്കാർ ഔദ്യോഗിക ഉത്തരവിറക്കിയത്.

വയോജനങ്ങളുടെ ആരോഗ്യസംരക്ഷണം, സാമൂഹിക സുരക്ഷ, പുനരധിവാസം, സംരക്ഷണ പദ്ധതികൾ എന്നിവ ഏകോപിതമായി നടപ്പാക്കുക എന്നതാണ് പുതിയ വകുപ്പിന്റെ പ്രധാന ലക്ഷ്യം. വിവിധ വകുപ്പുകൾ വഴി നിലവിൽ നടപ്പിലാക്കുന്ന വയോജനക്ഷേമ പദ്ധതികളെ ഏകോപിപ്പിച്ചും പുതിയ പദ്ധതികൾ ആവിഷ്കരിച്ചും പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുമെന്ന് സർക്കാർ അറിയിച്ചു.

വയോജനങ്ങൾക്ക് നേരെയുള്ള അവഗണന, പീഡനം, സാമ്പത്തിക-സാമൂഹിക പ്രശ്നങ്ങൾ എന്നിവ പരിഹരിക്കുന്നതിലും പ്രത്യേക ഇടപെടലുകൾ ഉണ്ടാകും. സംസ്ഥാനത്ത് വയോജന സൗഹൃദ സേവനങ്ങളും അടിയന്തര സഹായ സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതിനും വകുപ്പ് പ്രവർത്തിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *