ജപ്പാൻ ഓപ്പൺ: പി.വി. സിന്ധു പ്രീക്വാർട്ടറിൽ

ടോക്കിയോ:ജപ്പാൻ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ പി.വി. സിന്ധു പ്രീക്വാർട്ടറിലേക്ക് മുന്നേറി. ആദ്യ റൗണ്ടിൽ മലേഷ്യയുടെ വോങ് ലിംഗ് ചിംഗിനെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപ്പിച്ചാണ് സിന്ധു അവസാന 16-ൽ ഇടം നേടിയത്. സ്‌കോർ: 21-14, 21-11.

ഇന്ന് നടക്കുന്ന പ്രീക്വാർട്ടർ മത്സരത്തിൽ ചൈനയുടെ ഹാൻ യുവിനെ സിന്ധു നേരിടും.

അതേസമയം, പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സാത്വിക് സായ്‌രാജ്–ചിരാഗ് ഷെട്ടി സഖ്യം ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. മത്സരത്തിനിടെ സാത്വിക് സായ്‌രാജിന് തോളിന് പരിക്കേറ്റതിനെ തുടർന്ന് ഇന്ത്യൻ സഖ്യം മത്സരം പൂർത്തിയാക്കാതെ പിന്മാറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *