പ്രവാസികൾക്ക് സന്തോഷവാർത്ത, ഒസിഐ കാർഡുകൾ ഇനി സ്മാർട്ട്ഫോണിൽ; പൂർണ്ണമായും ഡിജിറ്റലായി ഇ-ഒസിഐ (e-OCI) വരുന്നു


ന്യൂഡൽഹി: പ്രവാസി മലയാളികൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള ഇന്ത്യൻ വംശജർക്ക് ഏറെ ആശ്വാ സകരമാകുന്ന പുതിയ പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ. 2026-ലെ സിറ്റിസൺഷിപ്പ് നിയമ ഭേദഗതി പ്രകാരം ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) സേവനങ്ങൾ ഇനി മുതൽ പൂർണ്ണമായും ഓൺലൈൻ സംവിധാന ത്തിലേക്ക് മാറുകയാണ്.പുതിയ ‘ഇ-ഒസിഐ’ (e-OCI) സംവിധാനം വരുന്നതോടെ നിങ്ങളുടെ ഒസിഐ കാർഡ് ഒരു മൊബൈൽ ആപ്ലിക്കേഷൻ വഴി ഡിജിറ്റലായി എളുപ്പത്തിൽ സൂക്ഷിക്കാൻ സാധിക്കും.പുതിയതായി ഒസിഐക്ക് അപേക്ഷിക്കുന്നവർക്കും നിലവിൽ ഒസിഐ കാർഡ് ഉള്ളവർക്കും ഈ പുതിയ ഡിജിറ്റൽ മാറ്റങ്ങൾ ബാധകമാണ്.

പുതിയ മാറ്റങ്ങളും പ്രവാസികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും:

നിലവിലെ ഒസിഐ കാർഡുടമകൾ ശ്രദ്ധിക്കുക: നിലവിൽ കാർഡ് കൈവശമുള്ളവർ പുതിയ മാറ്റങ്ങ ളെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. സർക്കാരിൽ നിന്ന് പുതിയ നിർദ്ദേശങ്ങൾ വരുന്നത് വരെ നിങ്ങൾ ഒന്നും ചെയ്യേണ്ട ആവശ്യമില്ല. നിങ്ങളുടെ പക്കലുള്ള നിലവിലെ കാർഡ് വെച്ച് തന്നെ തുടർന്നും യാതൊരു തടസ്സവുമില്ലാതെ ഇന്ത്യയിലേക്ക് യാത്ര ചെയ്യാവുന്നതാണ്.


കടലാസുപണികൾക്ക് വിട: ഒരേ രേഖകളുടെ പകർപ്പുകൾ (Duplicate sets) പലതവണ സമർപ്പിക്കേണ്ടി വന്നിരുന്ന പഴയ രീതി ഇനി ഓർമ്മയാകും. അപേക്ഷാ നടപടികൾ കൂടുതൽ ലളിതമാക്കിയിരിക്കുന്നു; ഇനി അപേക്ഷയോടൊപ്പം എല്ലാ രേഖകളും ഓൺലൈനായി അപ്‌ലോഡ് ചെയ്താൽ മാത്രം മതിയാകും.


വിമാനത്താവളങ്ങളിൽ മിന്നൽ വേഗത:
ഇ-ഒസിഐ കരസ്ഥമാക്കുന്നവർക്ക് ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളിൽ ‘ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ’ (FTI-TTP) സൗകര്യം പ്രയോജനപ്പെടുത്താം. ഇതിലൂടെ വരിനിൽക്കാതെ വെറും ഒരു മിനിറ്റിനുള്ളിൽ തന്നെ ഇമിഗ്രേഷൻ ക്ലിയറൻസ് പൂർത്തിയാക്കാൻ പ്രവാസികൾക്ക് സാധിക്കും.യാത്രകൾ യാതൊരു തടസ്സവുമില്ലാതെ മുൻപോട്ട് കൊണ്ടുപോകാൻ നിങ്ങളുടെ ഒസിഐ വിവരങ്ങൾ കൃത്യസമയത്ത് പുതുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾക്കും പുതിയ അപേക്ഷകൾക്കുമായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: ociservices.gov.in

Leave a Reply

Your email address will not be published. Required fields are marked *