ഇന്റർനാഷണൽ ബുക്കർ സമ്മാനം തായ്‌വാൻ എഴുത്തുകാരി യാങ് ഷുവാങ്‌സിക്ക്

ലണ്ടൻ: 2026ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് തായ്‌വാൻ എഴുത്തുകാരിയായ യാങ് ഷുവാങ്‌സിക്കും ലിൻ കിങ്ങിനും ലഭിച്ചു. ഇവരുടെ തായ്‌വാൻ ട്രാവലോഗ് എന്ന കൃതിക്കാണ് പുരസ്കാരം ലഭിച്ചത്. മാൻഡറിൻ ചൈനീസ് ഭാഷയിൽ നിന്നു ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്ത ഒരു കൃതിക്ക് ആദ്യമായാണ് ഇന്റർനാഷണൽ ബുക്കർ ലഭിക്കുന്നത്.

1930കളിൽ ജപ്പാന്റെ അധീനതയിലായിരുന്ന തായ്‌വാനെ പശ്ചാത്തലമാക്കിയുള്ള ചരിത്ര-പ്രണയ നോവലാണ് തായ്‌വാൻ ട്രാവലോഗ്. ഒരു ജാപ്പനീസ് എഴുത്തുകാരിയുടെയും തായ്‌വാൻ സ്വദേശിനിയായ വിവർത്തകയുടെയും ബന്ധത്തിലൂടെ കോളനിവത്കരണം, അധികാരം, വർഗ്ഗഭേദം, പ്രണയം തുടങ്ങിയ വിഷയങ്ങളാണ് കൃതി അവതരിപ്പിക്കുന്നത്.

2020ൽ മാൻഡറിൻ ഭാഷയിൽ പുറത്തിറങ്ങിയ ഈ കൃതി 2024ൽ യു.എസ്. നാഷണൽ ബുക്ക് അവാർഡിന്റെ വിവർത്തന സാഹിത്യ വിഭാഗത്തിലും അംഗീകാരം നേടിയിരുന്നു.

ഈ വർഷത്തെ അന്തിമ പട്ടികയിൽ ജർമ്മൻ, ഫ്രഞ്ച്, പോർച്ചുഗീസ്, ബൾഗേറിയൻ ഭാഷകളിൽ നിന്നുള്ള മറ്റു അഞ്ച് കൃതികളും ഇടം നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *