ആഗോള നന്മയ്ക്കായി ഇന്ത്യയും യുഎസും യോജിച്ച് നീങ്ങും; പ്രധാനമന്ത്രിയുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ പുരോഗതി ഇരുനേതാക്കളും യോഗത്തിൽ വിലയിരുത്തി. പ്രാദേശിക-ആഗോള സുരക്ഷ, സമാധാനം, ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം തുടങ്ങിയ വിവിധ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി.

ആഗോള നന്മയ്ക്ക് വേണ്ടി ഇന്ത്യയും അമേരിക്കയും കൂടുതൽ ശക്തമായി യോജിച്ച് മുന്നോട്ട് പോകുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ മാർക്കോ റൂബിയോ, നാളെ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും. സന്ദർശനത്തിന്റെ ഭാഗമായി ചൊവ്വാഴ്ച നടക്കുന്ന ക്വാഡ് (Quad) വിദേശകാര്യ മന്ത്രിമാരുടെ നിർണായക യോഗത്തിലും അദ്ദേഹം പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *