ചൈനയിൽ മിന്നൽ പ്രളയവും ഇടിമിന്നലും: മൂന്ന് മരണം

ബീജിങ്: ചൈനയിൽ ശക്തമായ ഇടിമിന്നലിനെയും കനത്ത മഴയെയും തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് പേർ മരണപ്പെട്ടു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന കനത്ത ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.പെട്ടെന്നുണ്ടായ മിന്നൽ പ്രളയത്തിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പലയിടങ്ങളിലും റോഡുകളും പാലങ്ങളും വെള്ളത്തിനടിയിലാവുകയും ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുകയും ചെയ്തു.

താഴ്ന്ന പ്രദേശങ്ങളിലുള്ള നിരവധി വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ഇടിമിന്നലിലും തുടർന്നുണ്ടായ പ്രകൃതിക്ഷോഭങ്ങളിലും പെട്ടാണ് മൂന്ന് പേർക്ക് ജീവൻ നഷ്ടമായതെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.ദുരന്തബാധിത പ്രദേശങ്ങളിൽ പ്രാദേശിക ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ അടിയന്തിര രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

അപകടസാധ്യതയുള്ള മേഖലകളിൽ താമസിക്കുന്ന ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു വരുന്നു. വരും ദിവസങ്ങളിലും കനത്ത മഴ തുടരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *