ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം: കുഞ്ഞും മാതാപിതാക്കളും കൊല്ലപ്പെട്ടു

ഗാസ സിറ്റി: ഗാസയിൽ തുടരുന്ന കനത്ത ഇസ്രായേൽ വ്യോമാക്രമണത്തിൽ ഒരു പിഞ്ചുകുഞ്ഞും മാതാപിതാക്കളും കൊല്ലപ്പെട്ടു. ജനവാസ മേഖല ലക്ഷ്യമാക്കി നടന്ന ബോംബാക്രമണത്തിലാണ് ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരണപ്പെട്ടത്.മേഖലയിൽ ആക്രമണം ശക്തമായി തുടരുന്ന പശ്ചാത്തലത്തിലാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ആക്രമണത്തിൽ ഇവരുടെ വീട് പൂർണ്ണമായും തകർന്നു. സമീപത്തെ നിരവധി കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ പ്രാദേശിക രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്.

പരിക്കേറ്റ നിരവധി പേരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ, ജനവാസ കേന്ദ്രങ്ങൾക്കും സാധാരണക്കാർക്കും നേരെയുണ്ടാകുന്ന ഇത്തരം ആക്രമണങ്ങളിൽ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. മേഖലയിൽ അടിയന്തിരമായി സമാധാനം പുനസ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *