ഖാസി പാരമ്പര്യം കാത്ത വേരുപാലങ്ങളുടെ കാവലാൾ; മേഘാലയയുടെ ഹാലി വാറിന് പത്മശ്രീ ആദരവ്

ഷില്ലോങ്: മേഘാലയയിലെ കിഴക്കൻ ഖാസി കുന്നുകളിലെ അതിപ്രശസ്തമായ ജീവനുള്ള വേരു പാലങ്ങളെ സംരക്ഷിക്കുന്നതിനായി അഞ്ച് പതിറ്റാണ്ടിലേറെയായി മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ഹാലി വാറിനെ രാജ്യം പത്മശ്രീ നൽകി ആദരിക്കും. ഖാസി ഗോത്രവർഗ്ഗക്കാരുടെ പരമ്പരാഗതമായ അറിവുകളും പ്രകൃതിസൗഹൃദ നിർമ്മിതികളും വരുംതലമുറയ്ക്കായി കാത്തുസൂക്ഷിക്കുന്നതിൽ അദ്ദേഹം നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ മുൻനിർത്തിയാണ് ഈ പരമോന്നത ബഹുമതി.

മേഘാലയയിലെ ഖാസി പാരമ്പര്യത്തിന്റെ പ്രൗഢിയ വിളിച്ചോതുന്ന ജൈവ നിർമ്മിതികളാണ് ഇവിടുത്തെ വേരുപാലങ്ങൾ. പ്രകൃതിദത്തമായ ഈ അത്ഭുതങ്ങളെ കേടുപാടുകൾ കൂടാതെ പരിപോഷിപ്പിക്കാനും, ഈ പരമ്പരാഗത വിദ്യ വിസ്മൃതിയിലേക്ക് മറഞ്ഞുപോകാതെ സംരക്ഷിക്കാനും അരനൂറ്റാണ്ടിലധികമായി ഹാലി വാർ നിരന്തരം പരിശ്രമിച്ചുവരികയാണ്. പ്രകൃതിസംരക്ഷണവും പ്രാദേശിക പാരമ്പര്യവും ഒരുപോലെ കോർത്തിണക്കിയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള വലിയൊരു അംഗീകാരം കൂടിയാണ് ഈ പുരസ്കാരം. മേഘാലയയുടെ പരിസ്ഥിതി സൗഹൃദ പൈതൃകത്തെ ആഗോളതലത്തിൽ ശ്രദ്ധേയമാക്കാൻ ഹാലി വാറിന്റെ ഇടപെടലുകൾക്ക് സാധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *