പ്രവാസി ഓസ്‌ട്രേലിയൻ കൗൺസിലുകളുടെ കണ്ണീരൊപ്പി ഫെഡറൽ സർക്കാർ; റെക്‌സ് എയർലൈൻസിന്റെ മുഴുവൻ കടവും വീട്ടാൻ 4.8 മില്യൺ ഡോളറിന്റെ പാക്കേജ്

സിഡ്നി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന പ്രമുഖ ആഭ്യന്തര വിമാനക്കമ്പനിയായ റീജിയണൽ എക്സ്പ്രസ്സ് ഹോൾഡിങ്സ് രാജ്യത്തെ വിവിധ റീജിയണൽ കൗൺസിൽ വിമാനത്താവളങ്ങൾക്ക് നൽകാനു ണ്ടായിരുന്ന കടം മുഴുവനായും വീട്ടി ഓസ്‌ട്രേലിയൻ ഫെഡറൽ സർക്കാർ. 34 റീജിയണൽ കൗൺസിലുകൾ ക്കായി മൊത്തം 4.8 മില്യൺ ഡോളറിന്റെ (ഏകദേശം 48 ലക്ഷം ഡോളർ) ധനസഹായമാണ് സർക്കാർ അനുവ ദിച്ചത്. ഇതിൽ ഏറ്റവും കൂടുതൽ തുക ലഭിക്കാനുണ്ടായിരുന്ന ന്യൂ സൗത്ത് വെയ്‌ൽസിലെ ഡബ്ബോ റീജിയണൽ കൗൺസിലിന് മാത്രം 5,98,672 ഡോളർ സർക്കാർ കൈമാറി.

വിവിധ സംസ്ഥാനങ്ങളിലെ കൗൺസിലുകൾക്ക് റെക്‌സ് നൽകാനുണ്ടായിരുന്ന കുടിശ്ശികയിൽ ഏറ്റവും കൂടുതൽ ന്യൂ സൗത്ത് വെയ്‌ൽസിനാണ് ലഭിക്കാനുള്ളത്; 1,940,200 ഡോളർ. തൊട്ടുപിന്നാലെ വെസ്റ്റേൺ ഓസ്‌ട്രേലിയക്ക് 1,165,400 ഡോളറും ലഭിക്കും. ക്വീൻസ്‌ലൻഡ് ($880,000), സൗത്ത് ഓസ്‌ട്രേലിയ ($580,000), വിക്ടോറിയ ($170,000), ടാസ്മേനിയ ($120,000) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കൗൺസി ലുക ൾക്ക് ലഭിച്ച തുക. കനത്ത കടബാധ്യതയെ തുടർന്ന് 18 മാസത്തോളം താല്ക്കാലിക ഭരണത്തിന് കീഴിലാ യിരുന്ന റെക്‌സിനെ കഴിഞ്ഞ ഡിസംബറിലാണ് അമേരിക്കൻ വ്യോമയാന ഗ്രൂപ്പായ ‘എയർ ടി’ ഏറ്റെടു ത്തത്. ഈ ഏറ്റെടുക്കലിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച ഫെഡറൽ സർക്കാർ, 60 മില്യൺ ഡോളറിന്റെ പിന്തുണ പാക്കേജും മുൻപുള്ള സർക്കാർ കടങ്ങൾ പുനഃക്രമീകരിക്കുന്നതിനായി 108 മില്യൺ ഡോളറും അധികമായി അനുവദിച്ചിരുന്നു.

സർക്കാരിന്റെ ഈ ഇടപെടൽ പ്രാദേശിക നികുതിദായകർക്ക് വലിയൊരു ആശ്വാസമാണെന്ന് ഡബ്ബോ റീജിയണൽ കൗൺസിൽ മേയർ ജോഷ് ബ്ലാക്ക് പറഞ്ഞു. കൗൺസിലുകൾ നടത്തുന്ന റീജിയണൽ വിമാനത്താവളങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ പരിപാലിക്കാൻ വലിയ തുക ആവശ്യമായി വരുന്ന സാഹചര്യത്തിൽ ഫെഡറൽ സർക്കാരിന്റെ സഹായം നിർണ്ണായകമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഓസ്‌ട്രേലിയയിലെ വിദൂര പ്രദേശങ്ങളിലുള്ള 21 വിമാനത്താവളങ്ങളിലേക്ക് സർവീസ് നടത്തുന്ന ഏക വിമാനക്കമ്പനി റെക്‌സ് ആണ്. അത്തരം വിമാനത്താവളങ്ങളിലൊന്നായ സൗത്ത് ഓസ്‌ട്രേലിയയിലെ സെഡൂണ എയർപോർട്ടിന് മാത്രം 78,699 ഡോളർ റെക്‌സ് നൽകാനുണ്ടായിരുന്നു. മുൻപ് ഇത് ഇതിന്റെ ഇരട്ടിയായിരുന്നുവെന്നും എന്നാൽ കമ്പനി പൂട്ടുന്നതിന് മുൻപ് കുറച്ചു തുക ലഭിച്ചിരുന്നുവെന്നും സെഡൂണ കൗൺസിൽ ചീഫ് എക്സിക്യൂട്ടീവ് ബെൻ ടെയ്‌ലർ വ്യക്തമാക്കി. ഇത്രയും വലിയ തുകകൾ കുടിശ്ശിക യാകുന്നത് തദ്ദേശീയരായ ജനങ്ങൾക്ക് വലിയ ഭാരമായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

പ്രാദേശികവും വിദൂരവുമായ പ്രദേശങ്ങളിലെ വ്യോമയാന മേഖലയെ ശക്തിപ്പെടുത്തുന്നതിനായി സർക്കാർ നടത്തുന്ന നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സാമ്പത്തിക പാക്കേജെന്ന് ഗതാഗത മന്ത്രി കാതറിൻ കിങ്ങിന്റെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു. വരും ദിവസങ്ങളിലും ഇത്തരം മേഖലകളിലെ യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ പ്രാദേശിക സമൂഹങ്ങളുമായി ചേർന്ന് സർക്കാർ പ്രവർത്തിക്കുമെന്നും ഓഫീസ് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *