ഫാദർ എൽദോ ജോൺ പാടത്തിന് മെൽബൺ വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം; സെൻറ് ജോർജ് യാക്കോബായ പള്ളിക്ക് പുതിയ വികാരി

മെൽബൺ: മെൽബൺ സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ പുതിയ വികാരിയായി നിയമിതനായ ഫാദർ എൽദോ ജോൺ പാടത്തിന് മെൽബൺ എയർപോർട്ടിൽ ഊഷ്മളമായ സ്വീകരണം നൽകി. വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ സ്വീകരിക്കുന്നതിനായി ഇടവകയിലെ പ്രമുഖരും വിശ്വാസികളും നേരിട്ടെത്തിയിരുന്നു. ഇടവക സഹവികാരി ഫാദർ ഡെന്നിസ് കൊളശ്ശേരിൽ, ഫാദർ ജേക്കബ് ജോസഫ്, ഡീക്കൻ മെൽവിൻ ജോളി, പള്ളി സെക്രട്ടറി എബി പൊയ്ക്കാട്ടിൽ, ട്രഷറർ സുനിൽ കുര്യൻ എന്നിവരും മാനേജിങ് കമ്മിറ്റി അംഗങ്ങളും ഇടവക ജനങ്ങളും ചേർന്നാണ് പുതിയ വികാരിക്ക് ഹൃദ്യമായ വരവേൽപ്പ് നൽകിയത്. വരും ദിവസങ്ങളിൽ അദ്ദേഹം ഇടവകയുടെ ആത്മീയവും ഭരണപരവുമായ ചുമതലകൾ ഔദ്യോഗികമായി ഏറ്റെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *