സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു; വൻ ദുരന്തം ഒഴിവായത് ഡ്രൈവറുടെ സമയോചിത ഇടപെടലിൽ

കൂത്താട്ടുകുളം: സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചുമാറ്റിയ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു. കൂത്താട്ടുകുളം – മൂവാറ്റുപുഴ റോഡിൽ കോഴിപ്പിള്ളി ഹൈസ്കൂൾ ഗ്രൗണ്ടിന് സമീപമാണ് അപകടമുണ്ടായത്. ഈ റൂട്ടിൽ സർവീസ് നടത്തുന്ന ‘മറിയം’ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലമാണ് റോഡിൽ വൻ ദുരന്തം ഒഴിവായത്.

കൂത്താട്ടുകുളം ഭാഗത്തേക്ക് വരികയായിരുന്ന ബസിന് മുന്നിലേക്ക്, മറ്റൊരു വാഹനത്തെ മറികടന്ന് സ്കൂട്ടർ അപ്രതീക്ഷിതമായി പാഞ്ഞെത്തുകയായിരുന്നു. ഡ്രൈവർ പെട്ടെന്ന് ബസ് വെട്ടിച്ചുമാറ്റിയതിനാൽ ബസിന്റെ പിൻഭാഗത്താണ് സ്കൂട്ടർ ഇടിച്ചത്. തുടർന്ന് സ്കൂട്ടറിന് മുകളിലൂടെ ബസ് കയറിയിറങ്ങിയെങ്കിലും സ്കൂട്ടർ യാത്രക്കാരായ രണ്ട് യുവാക്കൾ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. നിയന്ത്രണം വിട്ട ബസ് പൊതുമരാമത്ത് വകുപ്പിന്റെ (PWD) സംരക്ഷണഭിത്തിയിൽ ഇടിച്ചു നിന്നതിനാൽ മറിയാതെ രക്ഷപ്പെടുകയായിരുന്നു. ബസിലുണ്ടായിരുന്ന യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *