ജർമ്മനിയിലേക്കുള്ള നഴ്സിങ് പരിശീലനം ഇനി കേരളത്തിലും; നോർക്കയും ജർമ്മൻ ഏജൻസിയും കരാർ ഒപ്പിട്ടു

തിരുവനന്തപുരം: ജർമ്മനിയിലേക്കുള്ള നഴ്സിങ് പരിശീലനം ഇനി കേരളത്തിലെ നഴ്സിങ് കോളേജുകളിലും ലഭ്യമാകും. ജർമ്മൻ ഫെഡറൽ റിപ്പബ്ലിക്കിന്റെ ഉടമസ്ഥതയിലുള്ള ഔദ്യോഗിക ഏജൻസിയും നോർക്ക റൂട്ട്സും ഇത് സംബന്ധിച്ചുള്ള കരാർ ഒപ്പുവെച്ച് കൈമാറി. രാജ്യത്ത് തന്നെ ഇത്തരമൊരു കരാർ നിലവിൽ വരുന്നത് ഇതാദ്യമായാണ്.

നഴ്സിങ് പഠനത്തോടൊപ്പം ജർമ്മൻ ഭാഷാ പരിശീലനവും ഉൾപ്പെടുന്നതാണ് ഈ പദ്ധതി. കോഴ്സ് പൂർത്തിയാക്കുന്ന സമയത്തുതന്നെ വിദ്യാർത്ഥികൾക്ക് ജർമ്മനിയിൽ രജിസ്റ്റേർഡ് നഴ്സ് ആയി ജോലി ചെയ്യുന്നതിനുള്ള ഔദ്യോഗിക അംഗീകാരം കൂടി ഈ പദ്ധതി വഴി നേരിട്ട് ലഭ്യമാകും. കേരളത്തിലെ നഴ്സിങ് വിദ്യാർത്ഥികൾക്ക് ജർമ്മനിയിൽ വലിയ തൊഴിൽ സാധ്യതകൾ തുറന്നുനൽകുന്നതാണ് ഈ പുതിയ കരാർ.

Leave a Reply

Your email address will not be published. Required fields are marked *