ഗാങ്ടോക്ക്: പോലീസ് സേന കേവലം നിയമപാലകർ എന്നതിനപ്പുറം പൗരന്മാരുടെ സുഹൃത്തും വഴികാട്ടിയുമായി മാറേണ്ടത് അനിവാര്യമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. സിക്കിം പോലീസിന് രാജ്യത്തെ പരമോന്നത ബഹുമതിയായ ‘പ്രസിഡന്റ്സ് പോലീസ് കളർ’ പുരസ്കാരം സമ്മാനിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.
പോലീസ് സേന ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കുകയും അവരെ സഹായിക്കാൻ മുന്നോട്ടുവരികയും ചെയ്യുമ്പോൾ സമൂഹത്തിൽ നിയമങ്ങളോടുള്ള ബഹുമാനം തനിയെ വളരുമെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ജനസൗഹൃദപരമായ സമീപനത്തിലൂടെ മാത്രമേ പോലീസിന് പൊതുജനങ്ങളുടെ വിശ്വാസം പൂർണ്ണമായി നേടിയെടുക്കാൻ സാധിക്കൂ എന്നും അവർ കൂട്ടിച്ചേർത്തു.

