സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലി നടപടിക്രമങ്ങളുടെ 89 വാല്യങ്ങളുള്ള സമാഹാരം ലോക്സഭാ സ്പീക്കർ ഓം ബിർള പ്രകാശനം ചെയ്തു

ന്യൂഡൽഹി: ബ്രിട്ടീഷ് ഇന്ത്യയിലെ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയുടെ ചരിത്രപരമായ നടപടിക്രമങ്ങളുടെ സമാഹാരം ലോക്സഭാ സ്പീക്കർ ഓം ബിർള പ്രകാശനം ചെയ്തു. ഡൽഹി നിയമസഭയിൽ നടന്ന ചടങ്ങിലാണ് 1924 മുതൽ 1930 വരെയുള്ള കാലയളവിലെ 407 സമ്മേളനങ്ങളുടെ നടപടിക്രമങ്ങൾ ഉൾക്കൊള്ളുന്ന 89 വാല്യങ്ങളുള്ള വിപുലമായ ശേഖരം പുറത്തിറക്കിയത്.

ഈ ചരിത്രരേഖകളുടെ സമാഹാരം ഭാവി തലമുറകൾക്കും ജനാധിപത്യ സ്ഥാപനങ്ങൾക്കും വിലമതിക്കാനാകാത്ത ഒരു വഴികാട്ടിയായിരിക്കുമെന്ന് ചടങ്ങിൽ സംസാരിച്ച ലോക്സഭാ സ്പീക്കർ വ്യക്തമാക്കി. രാജ്യത്തിന്റെ പാർലമെന്ററി ചരിത്രത്തെയും ജനാധിപത്യ പരിണാമത്തെയും അടുത്തറിയാൻ സഹായിക്കുന്നതാണ് ഈ അപൂർവ്വ ശേഖരം.

Leave a Reply

Your email address will not be published. Required fields are marked *