അഗർത്തല: ത്രിപുരയിലുടനീളം വലിയ പെരുന്നാൾ (ഈദുൽ അദ്ഹ) തികഞ്ഞ ആവേശത്തോടും ഭക്തിശ്രദ്ധകളോടും കൂടി ആഘോഷിക്കുന്നു. സംസ്ഥാനത്തെ വിവിധ മസ്ജിദുകളിലും ഈദ്ഗാഹുകളിലും പ്രത്യേക പെരുന്നാൾ നമസ്കാരവും പ്രാർത്ഥനകളും നടന്നു.
അഗർത്തലയിലെ ചരിത്രപ്രസിദ്ധമായ ഗെദു മിയ ഈദ്ഗാഹിലാണ് സംസ്ഥാനത്തെ ഏറ്റവും വലിയ പെരുന്നാൾ കൂട്ടായ്മ നടന്നത്. സമാധാനത്തിനും ഐശ്വര്യത്തിനും വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകളിൽ പങ്കുചേരാൻ നൂറുകണക്കിന് വിശ്വാസികളാണ് ഇവിടെ ഒത്തുചേർന്നത്. പ്രാർത്ഥനകൾക്ക് ശേഷം പരസ്പരം പെരുന്നാൾ ആശംസകൾ നേർന്നാണ് വിശ്വാസികൾ മടങ്ങിയത്.

