വന്‍കിട എഐ (AI) ഡാറ്റാ സെന്ററുകള്‍ ഉപയോഗിക്കുന്ന ഊര്‍ജ്ജത്തിന്റെ അളവ് കണക്കാക്കി അവയ്ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്തണമെന്ന് യുഎസ് സെനറ്റര്‍ എലിസബത്ത് വാറന്‍ ആവശ്യപ്പെട്ടു. ഒരു പ്രമുഖ മാധ്യമത്തില്‍ എഴുതിയ ലേഖനത്തിലാണ് വാറന്‍ ഈ പുതിയ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. എഐ സിസ്റ്റങ്ങ ളുടെ ഉയര്‍ന്ന ഊര്‍ജ്ജ ആവശ്യകത സാധാരണക്കാരായ ജനങ്ങളുടെ വൈദ്യുതി നിരക്ക് വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നുണ്ടെന്നും ഈ നികുതി വരുമാനം ജനങ്ങളുടെ വൈദ്യുതി ചെലവുകള്‍ നികത്താന്‍ ഉപയോഗി ക്കാമെന്നും അവര്‍ ചൂണ്ടിക്കാട്ടി. കൂടാതെ, സാങ്കേതികവിദ്യാ മേധാവികളായ സാം ആള്ട്ട്മാന്, ജെഫ് ബെസോ സ് എന്നിവരുടെ ആസ്തിയിലുണ്ടായ ദ്രുതഗതിയിലുള്ള വളര്‍ച്ച പരാമര്‍ശിച്ചുകൊണ്ട് സമ്പന്ന നികുതി വിപുലീകരിക്കേണ്ടതിന്റെ ആവശ്യകതയും അവര്‍ ഊന്നിപ്പറഞ്ഞു.
അതേസമയം, എഐ മൂലമുണ്ടാകുന്ന സാമ്പത്തിക വളര്‍ച്ചയുടെ ഒരു പങ്ക് പൗരന്മാര്ക്ക് ഉറപ്പാക്കുന്ന പൊതു വെല്‍ത്ത് ഫണ്ട് രൂപീകരിക്കണമെന്നും ഓട്ടോമേറ്റഡ് തൊഴിലുകള്‍ക്ക് മേല്‍ നികുതി ചുമത്തണമെന്നും ഓപ്പ ണ് എഐ സിഇഒ സാം ആള്‍ട്ട്മാനും കഴിഞ്ഞ മാസം നിര്‍ദ്ദേശിച്ചിരുന്നു. എഐ സാങ്കേതികവിദ്യ സമൂഹത്തി ലുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് എഐ വിദഗ്ദ്ധരും പൊതുജനങ്ങളും തമ്മില്‍ വലിയ കാഴ്ചപ്പാടു വ്യത്യാ സമുണ്ടെന്ന് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ സമീപകാല റിപ്പോര്‍ട്ടിലും വ്യക്തമാ ക്കുന്നുണ്ട്. നിലവില്‍ എലിസബത്ത് വാറന്റെ ഈ നികുതി നിര്‍ദ്ദേശം ഔദ്യോഗിക നിയമമായി പാസ്സാക്കപ്പെട്ടിട്ടില്ല.

