മെൽബണിൽ വിപഞ്ചിക ദശകം 2026, സാംസ്കാരിക മഹോത്സവം ജൂലൈയിൽ; രജിസ്ട്രേഷൻ ആരംഭിച്ചു

മെൽബൺ: ഓസ്‌ട്രേലിയയിലെ പ്രമുഖ മലയാളി സാംസ്കാരിക സംഘടനയായ വിപഞ്ചികയുടെ പത്താം വാർഷികാഘോഷം ‘വിപഞ്ചിക ദശകം 2026’ ജൂലൈയിൽ നടക്കും. ‘താളത്തിന്റെയും ലയത്തിന്റെയും ആഘോഷത്തിന്റെയും ഒരു പതിറ്റാണ്ട്’ എന്ന പ്രമേയവുമായി ഒരുക്കുന്ന ഈ വലിയ കലാസാംസ്കാരിക മേള 2026 ജൂലൈ 11 ശനിയാഴ്ച ബോക്സ് ഹിൽ ടൗൺ ഹാളിലാണ് അരങ്ങേറുന്നത്. പരിപാടിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന കലാകാരന്മാർക്കും പൊതുജനങ്ങൾക്കുമുള്ള എൻട്രി രജിസ്ട്രേഷൻ ഔദ്യോഗികമായി ആരംഭിച്ചതായി സംഘാടകർ അറിയിച്ചു.

പ്രശസ്ത ജനപ്രിയ പരമ്പരയായ ‘മറിമായം’ ഫെയിം ഉണ്ണിരാജും, ‘അസോനെറ്റ് മുൻഷി’ ഫെയിം ബിജു ഇരിനാവും മുഖ്യാതിഥികളായി ഈ സാംസ്കാരിക ഉത്സവത്തിൽ പങ്കെടുക്കും. വൈവിധ്യമാർന്ന കലാപരിപാടികളും കേരളീയ തനിമയാർന്ന ദൃശ്യവിരുന്നുകളും കോർത്തിണക്കിക്കൊണ്ടാണ് വിപഞ്ചിക തങ്ങളുടെ പത്താം വാർഷികം മെൽബണിൽ അവിസ്മരണീയമാക്കാൻ ഒരുങ്ങുന്നത്.

പരിപാടിയുടെ കമ്മ്യൂണിറ്റി വിഷൻ പാർട്ണറായി ‘നാലാമന്‍ മീഡിയ ഹൗസും’ (NaLaMaN Media House), മാധ്യമ പങ്കാളിയായി ‘മലയാളിപ്പത്രവും’ (Malayaleepathram) സഹകരിക്കുന്നു. കൂടാതെ ഹിമാലയ ഹോംസ്, ലെൻഡാക്സിസ്, ഫസ്റ്റ് ബ്രിക്ക് റിയൽ എസ്റ്റേറ്റ് തുടങ്ങി നിരവധി പ്രമുഖ സ്ഥാപനങ്ങളാണ് പരിപാടിയുടെ സ്പോൺസർമാർ. വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള മത്സരങ്ങളിലും മറ്റ് കലാപരിപാടികളിലും പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് പോസ്റ്ററിലുള്ള ക്യുആർ കോഡ് സ്കാൻ ചെയ്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് സഞ്ജയ് പരമേശ്വരൻ (+61 433 147 235), ഗിരീഷ് അവനൂർ (+61 490 022 557) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *