പെർത്ത്: പെർത്ത് സെൻ്റ് ജോസഫ് സീറോ മലബാർ ഇടവകയുടെ നേതൃത്വത്തിൽ സീറോ മലബാർ സഭയുടെ ചരിത്രവും പാരമ്പര്യവും വിശ്വാസ പൈതൃകവും പരിചയപ്പെടുത്തുന്ന ‘സീറോ മലബാർ കൾച്ചറൽ ഹെറിറ്റേജ് എക്സിബിഷൻ’ ജൂലൈ 24 മുതൽ 26 വരെ നടക്കും. ഓസ്ട്രേലിയയിലെ പുതുതലമുറയ്ക്ക് സഭയുടെ സമ്പന്നമായ പാരമ്പര്യവും സംസ്ക്കാരവും അടുത്തറിയാൻ അവസരമൊരുക്കുക എന്നതാണ് ഈ പ്രദർശനത്തിന്റെ പ്രധാന ലക്ഷ്യം.
ജൂലൈ 24 ന് വൈകുന്നേരം 4.30 ന് മെൽബൺ രൂപതാധ്യക്ഷൻ മാർ ജോൺ പനന്തോട്ടത്തിൽ എക്സിബിഷൻ ഉദ്ഘാടനം ചെയ്യും. സമുദായ ശാക്തീകരണ വർഷത്തിൻ്റെ ഭാഗമായി കത്തോലിക്ക കോൺഗ്രസിന്റെ ആഭിമുഖ്യത്തിലും ഇടവകയിലെ വിവിധ മിനിസ്ട്രികളുടെ സഹകരണത്തോടെയുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിശുദ്ധ തോമാസ്ലീഹായിൽ നിന്നാരംഭിക്കുന്ന സഭയുടെ അപ്പസ്തോലിക പാരമ്പര്യം മുതൽ ഇന്നുവരെയുള്ള വിശ്വാസയാത്രയാണ് പ്രദർശനത്തിൻ്റെ കേന്ദ്രവിഷയം. ചരിത്രരേഖകൾ, പുരാവസ്തുക്കൾ, വിശുദ്ധരുടെ തിരുശേഷിപ്പ്, ചിത്രങ്ങൾ, ഫോട്ടോ പ്രദർശനങ്ങൾ, ആരാധനാക്രമവുമായി ബന്ധപ്പെട്ട വസ്തുക്കൾ എന്നിവയിലൂടെ സഭയുടെ സമ്പന്നമായ പൈതൃകം സന്ദർശകർക്ക് പരിചയപ്പെടുത്തും.
സഭയുടെ ചരിത്രവും പാരമ്പര്യവും സമഗ്രമായി അവതരിപ്പിക്കുന്ന ഈ പ്രദർശനം ഏഴ് പ്രധാന പ്രമേയങ്ങളായാണ് ക്രമീകരിച്ചിരിക്കുന്നത്. തോമാസ്ലീഹായിൽ നിന്നാരംഭിക്കുന്ന സഭയുടെ അപ്പസ്തോലിക പാരമ്പര്യം, എഡി 52 മുതൽ സഭ കടന്നുപോയ ചരിത്രനാഴികക്കല്ലുകൾ, ആരാധനാക്രമത്തിൻ്റെ രൂപീകരണവും വിശ്വാസ പാരമ്പര്യവും, ക്രിസ്തീയ സംസ്കാരവും

