ഹോളിവുഡ് നടൻ ജെയിംസ് ഹാൻഡി കുത്തേറ്റ് മരിച്ചു; യുവാവ് അറസ്റ്റിൽ

ലോസ് ആഞ്ചലസ്: ഹോളിവുഡ് നടൻ ജെയിംസ് ഹാൻഡി (81) കുത്തേറ്റ് മരിച്ചു. അമേരിക്കയിലെ കാലിഫോർണിയ സംസ്ഥാനത്തെ ലോസ് ആഞ്ചലസിലെ ടാർസാന പ്രദേശത്തെ വസതിക്ക് പുറത്താണ് അദ്ദേഹത്തെ നെഞ്ചിൽ കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 44-കാരനായ മൈക്കൽ ഗ്ലെഡ്ഹിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹാൻഡിയുടെ പങ്കാളിയുടെ മകനാണ് ഇയാൾ.

സംഭവത്തിന് മുമ്പ് 911 അടിയന്തര സേവന നമ്പറിലേക്ക് വിളിച്ച് കൊലപാതകം നടത്തിയതായി ഇയാൾ തന്നെ അറിയിച്ചിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. മാനസികാരോഗ്യ പരിശോധനയ്ക്കും ഇയാളെ വിധേയനാക്കുമെന്ന് കോടതി രേഖകൾ സൂചിപ്പിക്കുന്നു.

ദീർഘകാലം ഹോളിവുഡിൽ സ്വഭാവനടനായി പ്രവർത്തിച്ച ജെയിംസ് ഹാൻഡി, ജുമാൻജി, ടോപ് ഗൺ: മാവറിക്, ലോഗൻ, അരക്‌നോ ഫോബിയ നിരവധി ടെലിവിഷൻ പരമ്പരകളിലൂടെയും ശ്രദ്ധേയനായിരുന്നു. 2022-ൽ പുറത്തിറങ്ങിയ Top Gun: Maverick ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ചലച്ചിത്രം. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് ലോസ് ആഞ്ചലസ് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *